കോഴിക്കോട്: തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് ജില്ലസമ്മേളനം 11ന് ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10ന് എം.കെ. രാഘവന് എം.പി ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി അബു മുഖ്യപ്രഭാഷണം നടത്തും.
വേതനം 600 രൂപയാക്കി വര്‍ദ്ധിപ്പിച്ച് ശമ്പളമായി നല്‍കുക, പ്രത്യേകക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുക, പി.എഫ്, ഇഎസ്ഐ എന്നിവ ഏര്‍പ്പെടുത്തുക, ബോണസ്, പെന്ഷന്,ഇന്‍ഷ്വറന്‍സ് എന്നിവ ഉറപ്പുവരുത്തുക, യൂണിഫോം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിക്കും. എം.രാജന്, ടി.എം.ചന്ദ്രന്, ഗിരീഷ് മൊടക്കല്ലൂര്‍, മനോജ് എടാണിയില്‍, കെ. സുജാത, എം.ടി.സേതുമാധവന് തുടങ്ങിയവർ വാർത്താസമ്മേളനത്തില്‍പങ്കെടുത്തു.