കോഴിക്കോട്: ദേശീയ വിര വിമുക്തി ദിനമായ നാളെ ജില്ലയിലെ ഒന്നു മുതല്‍ 19 വയസു വരെയുള്ള 7,63,088 കുട്ടികള്‍ക്ക് വിര നശീകരണത്തിനായുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും ആംഗന്വാടികളിലെയും ഡേ കെയര്‍ സെന്ററുകളിലെയും കുട്ടികള്‍ക്കുമാണ് ഗുളിക നല്‍കുന്നത്.
ജില്ലാ തല ഉദ്ഘാടനം മീഞ്ചന്ത രാമകൃഷ്ണമിഷന്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ നാളെ 2.30ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നിര്‍വഹിക്കും. ഡോ.എസ്.എന്‍ രവികുമാര്‍, സരള നായര്‍, അജിത്ത് തുടങ്ങിയവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.