കുറ്റ്യാടി: ജൈവകൃഷി പ്രോത്സാഹനത്തിൽ മാതൃകയായി വേളം ഒളോടിത്താഴ പാലയുള്ള പറമ്പത്ത് ശ്രീകുട്ടിച്ചാത്തൻ ഭഗവതി ക്ഷേത്രം.
ജൈവകൃഷി പ്രോത്സാഹനത്തിന്റെ വേറിട്ട വിജയമാതൃകയാകു കയാണ് ക്ഷേത്രക്കമ്മറ്റിയുടെ കൃഷി. . കഴിഞ്ഞ വർഷം ക്ഷേത്രത്തിന്റെ ഉത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് ക്ഷേത്രസന്നിധിയിൽ വച്ച് വാഴക്കന്നുകളും കൃഷിരീതി വിവരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്തിരുന്നു. വാഴക്കന്നുകൾ സ്വീകരിച്ചവർ എല്ലാം സംഘകൃഷിയിലൂടെ അവ നന്നായി നട്ടുവളർത്തുകയും ചെയ്തു. ഈ വർഷത്തെ ഉത്സവത്തിന്റെ കൊടിയേറ്റ ദിവസം തന്നെ പാകമായ കുലകളുമായി ഭക്തജനങ്ങൾ ക്ഷേത്രസന്നിധിയിൽ എത്തി.
ഭക്തജനങ്ങൾ ഉത്പ്പാദിപ്പിച്ച നൂറു കണക്കിന് കാഴ്ചകുലകളാണ് കൊടിയേറ്റ ദിവസം തിരുമുമ്പിൽ സമർപ്പിക്കപ്പെട്ടത്. കുന്നുമ്മൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് കുലകൾ ഏറ്റുവാങ്ങി. തുടർന്ന് നടന്ന സൗഹൃദ സംഗമം ബ്ളോക്ക് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.
പി.പി. ഷിബിൻ ജിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.കെ. മനോജൻ, എ.കെ. ലീല, കെ.സി. സിത്താര ,വി.പി. അബുലൈസ്, പി. കരുണാകര കുറുപ്പ് ,കെ.സി. ബാബു, വി.പി. കണ്ണൻ, പി.പി. അശോകൻ, സി.കെ. ബാബു, എ.കെ. അശോകൻ, ടി. ശ്രീധരൻ, എം.എം. ദാസൻ, സി. അനീഷ്, വി.പി. ബൈജു, ടി.വി.ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.