+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാർക്കിംഗ് ഫീസ് ഇരട്ടിയാക്കി; വാഹനങ്ങളുടെ സുരക്ഷ ഉറപ്പില്ല

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് ഫീ​സ് ഇ​ര​ട്ടി​യാ​ക്കി വ​ർ​ധി​പ്പി​ച്ചു. പാ​ർ​ക്കിം​ഗ് ക​രാ​ർ പു​തു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫീ​സ് കു​ട
പാർക്കിംഗ് ഫീസ് ഇരട്ടിയാക്കി; വാഹനങ്ങളുടെ സുരക്ഷ ഉറപ്പില്ല
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് ഫീ​സ് ഇ​ര​ട്ടി​യാ​ക്കി വ​ർ​ധി​പ്പി​ച്ചു.
പാ​ർ​ക്കിം​ഗ് ക​രാ​ർ പു​തു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫീ​സ് കു​ട്ടി​യ​ത്. ഒ​ന്നാം പ്ലാ​റ്റ് ഫോ​മി​ന് മു​ൻ​വ​ശ​ത്തെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ കൂ​ട്ടി​യ നി​ര​ക്ക് ഈ​ടാ​ക്കി തു​ട​ങ്ങി​യി​ട്ടു​ണ്ട്.
നാ​ലാം പ്ലാ​റ്റ് ഫോ​മി​ൽ അ​ടു​ത്ത മാ​സം മു​ത​ൽ വ​ർ​ധി​പ്പി​ച്ച നി​ര​ക്ക് ഈ​ടാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​ന്നാം പ്ലാ​റ്റ് ഫോ​മി​ന് മു​ന്നി​ൽ ഇ​രു​ച​ക്ര വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് 10 രൂ​പ​യാ​ണ് ഇ​പ്പോ​ൾ കു​റ​ഞ്ഞ നി​ര​ക്ക്. നേ​ര​ത്തെ അ​ഞ്ച് രൂ​പ​യാ​യി​രു​ന്നു. 12 മ​ണി​ക്കൂ​ർ വ​രെ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് 15 രൂപയും 24 ​മ​ണി​ക്കൂ​ർ വ​രെ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് 20 രൂ​പ​യു​മാ​യി ഉയർത്തി.
നാ​ല് ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് കുറഞ്ഞ ഫീ​സ് 20 രൂ​പ​യാ​ക്കി. 24 മ​ണി​ക്കൂ​റി​ന് 80 രൂ​പ​യും തു​ട​ർ​ന്നു​ള്ള ഓ​രോ ദി​വ​സ​ത്തി​നും 100 രൂ​പ​യും ഈ​ടാ​ക്കും. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ടാ​ക്സി വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് ഫീ​സും ഇ​ര​ട്ടി​യാ​ക്കി​യി​രു​ന്നു. വ​ർ​ഷ​ത്തി​ൽ 4000 രൂ​പ​യാ​ണ് പു​തി​യ ഫീ​സ്.
ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന പ​ല​രും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രാ​ണ്. ഇ​വ​ർ​ക്ക് വ​ൻ​സാ​ന്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​കും.
പാ​ർ​ക്കിം​ഗ് ഫീ​സ് ഉ‍​യ​ർ​ത്തി​യെ​ങ്കി​ലും സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല. വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​നും ക​രാ​റു​കാ​ർ ത​യ്യാ​റ​ല്ല.
വാ​ഹ​ന​ത്തി​നോ ഹെ​ൽ​മ​റ്റി​നോ റെ​യി​ൻ കോ​ട്ടി​നോ യാ​തൊ​രു സു​ര​ക്ഷ​യും അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കു​ന്നി​ല്ല. വാ​ഹ​ന​ത്തി​ന് സം​ഭ​വി​ക്കു​ന്ന കേ​ടു​പാ​ടു​ക​ൾ​ക്ക് ത​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്ന അ​റി​യി​പ്പ് ബോ​ർ​ഡും ഫീ​സ് ഈ​ടാ​ക്കു​ന്ന ക​രാ​റു​കാ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യു​ന്ന​ത് മ​ഴ​യും വെ​യി​ലും ഏ​ൽ​ക്കു​ന്ന തു​റ​സാ​യ സ്ഥ​ല​ത്താ​ണ്.