കൊല്ലം: നടന്നുപോകുകയായിരുന്ന യുവാവ് ലോറി ഇടിച്ചു മരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെ കൊല്ലം അഞ്ചുകല്ലുംമൂടിന് സമീപമായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. റോഡരികിൽകൂടി നടന്നു പോകവെ പിന്നാലെ വന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി യുവാവിനെ ഇടിച്ചിടുകയും ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി തക്ഷണം മരണമടയുകയുമായിരുന്നു. മരണമടഞ്ഞ യുവാവിന് മുപ്പത് വയസുവരും. സംഭവത്തെതുടർന്ന് നാട്ടുകാർ തടഞ്ഞിട്ട ലോറിയും ജീവനക്കാരേയും ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു.