പത്തനാപുരം: പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാവനാംമൂട് തേക്ക്പ്ലാന്റേഷനിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം 20 ദിവസം പഴക്കമുണ്ട്. തൂങ്ങിമരിച്ച നിലയിലായിരുന്നു. വനംവകുപ്പ് ജീവനക്കാരാണ് മൃതദേഹം കണ്ടത്. 168 സെന്റീമീറ്റർ ഉയരവുമുളള മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത വിധം അഴുകിയ നിലയിലായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംശയമുള്ളവർ പത്തനാപുരം പോലീസുമായി ബന്ധപ്പെടുക.