കോട്ടയം: എംജി യൂണിവേഴ്സിറ്റിയിലെ വിവിധ പഠനവകുപ്പുകളും ജർമനിയിലെ യൂണിവേഴ്സിറ്റികളുമായി അക്കാദമിക സഹകരണത്തിനുള്ള സാധ്യതയെപ്പറ്റി സർവകലാശാല സിൻഡിക്കേറ്റ് ഹാളിൽ ജർമൻ കോണ്‍സുലേറ്റ് പ്രതിനിധികളുമായി ചർച്ച നടത്തി.
ജർമനിയിലെ 129 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലിസ്റ്റ് വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ പ്രതിനിധികൾക്കു കൈമാറി.
എംജി സർവകലാശാലയിലെ സെന്റർ ഫോർ ഇന്റർനാഷണൽ കോർപറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രാഥമിക ചർച്ച, സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിടുന്നതിന്റെ സാധ്യതകളും ആരായുകയുണ്ടായി.
ജർമൻ കോണ്‍സൽ ജനറൽ മാർഗിറ്റ് ഹെൽവിഗ് ബോയിറ്റ് ഡോ. സെയ്ദ് ഇബ്രാഹിം, ഡോ. മഞ്ജുള മുണ്ടക്കാന, ഡോ. സാബുതോമസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.