കോട്ടയം: ബേക്കർ ജംഗ്ഷനിൽ കോട്ടണ്‍ ഇന്ത്യ എന്ന ടെക്സ്റ്റൈൽസ് സ്ഥാപനത്തിന് തീപിടിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് തീ പിടുത്തമുണ്ടായത്. മൂന്നു നിലയിലുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീ പടർന്നത്. സമീപത്തെ മറ്റൊരു സ്ഥാപനത്തിലെ സെക്യൂരിറ്റിയാണ് കടയ്ക്കുള്ളിൽ നിന്ന പുക വരുന്നതു കണ്ട് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. വളരെ പെട്ടെന്ന് തീയണയ്ക്കാൻ കഴിഞ്ഞതിനാൽ കൂടുതൽ നാശനഷ്ടം സംഭവിച്ചിട്ടില്ല. തുണിത്തരങ്ങളും കടയ്ക്കുള്ളിലെ ഉപകരണങ്ങളും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് പറഞ്ഞു. നഷ്ടം കണക്കാക്കിയിട്ടില്ല.