കോട്ടയം: സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് വിറ്റു വന്നിരുന്ന വിദ്യാർഥിയെ കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുമരകം അട്ടിപ്പീടിക പുതുവേൽ ശ്രീകാന്താ(20)ണു പിടിയിലായത്. ഇയാളിൽ നിന്നും പത്തുപൊതികളിലായി സൂക്ഷിച്ച നിലയിൽ ഉണ്ടായിരുന്ന കഞ്ചാവും പിടികൂടി.
നഗരത്തിലെ ഗ്രാഫിക് ഡിസൈനിംഗ് പഠിപ്പിക്കുന്ന സ്ഥാപനത്തിലെ വിദ്യാർഥിയാണ് ശ്രീകാന്ത്. ശാസ്ത്രിറോഡിനു താഴെ പാർക്കിന് സമീപമുള്ള ബസ്ബേയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വിദ്യാർഥികൾ കൂട്ടമായി ഇവിടെ കഞ്ചാവ് വാങ്ങാൻ എത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കഴിഞ്ഞ കുറച്ചുദിവസമായി ഇവിടെ പരിശോധന നടത്തി വരുകയായിരുന്നു.
ശ്രീകാന്ത് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെ 11നു കഞ്ചാവുമായി എത്തിയ ശ്രീകാന്തിനെ എക്സൈസ് പിടികൂടി. ഇയാളുടെ പക്കൽനിന്നു പത്തുപൊതികളിൽ സൂക്ഷിച്ച നിലിൽ പത്ത് ഗ്രാം കഞ്ചാവും പിടച്ചെടുത്തു. ചെറുപൊതുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് 200 മുതൽ 500 രൂപക്ക് വരെയാണ് ഇയാൾ വിദ്യാർഥികൾക്ക് നൽകി വന്നത്. ഇയാൾക്ക് കഞ്ചാവ് നൽകിയ വ്യക്തിയെ കുറച്ച് എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്.
സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ രാകേഷ് ബി. ചിറയാത്ത്, അസിസ്റ്റന്റ് ഇൻസ്പെക്ടർ ജി. അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ ജെയ്സണ് ജേക്കബ്, എം.എസ്. അജിത്ത്, സിവിൽ എക്സ്ൈ ഓഫീസർ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.