കോട്ടയം: ദേശീയ വിരമുക്തി ദിനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂളുകളും ആംഗൻവാടികളുംവഴി ഒന്നുമുതൽ 19 വരെ വയസുള്ള കുട്ടികൾക്ക് 10നു വിരയ്ക്കെതിരേ ഗുളിക നൽകും. ഉച്ചഭക്ഷണത്തിനുശേഷം ചവച്ചരച്ചു വെള്ളത്തോടൊപ്പമാണു ഗുളിക കഴിക്കേണ്ടത്.
പനിയോ ആന്റിബയോട്ടിക്കുകൾ കഴിക്കുന്ന തരം മറ്റ് അസുഖങ്ങളോ ഇല്ലാത്ത എല്ലാ കുട്ടികളും ഗുളിക കഴിക്കണം. ഏതാനും ആഴ്ച മുന്പ് വിരയ്ക്കെതിരേ ഗുളിക കഴിച്ച കുഞ്ഞുങ്ങൾ ഉൾപ്പെടെ എല്ലാ കുട്ടികളും ഗുളിക കഴിക്കണം.
പത്രസമ്മേളനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ഡോ. ലാൽ ആന്റണി, ഡോ. ബി. തങ്കമ്മ, ശ്രീലേഖ എന്നിവർ പങ്കെടുത്തു.