പാലാ: കരിസ്മാറ്റിക് നവീകരണത്തിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന വൈദിക-സന്യസ്ത സംഗമം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കരിസ്മാറ്റിക് അല്ലാത്ത ഒരു സഭാസമൂഹത്തിന് ഒരിക്കലും മുന്നോട്ടുപോകാനാവില്ലെന്നും ഹയരാർക്കിക്കലായിട്ടുള്ള സഭയും കരിസ്മാറ്റിക് ആയിട്ടുള്ള സഭയും ഇങ്ങനെ വിഭജനം ഉണ്ടാകാൻ ഒരിക്കലും പാടില്ലായെന്നും രണ്ടും ഒരുപോലെ പോകേണ്ടതാണെന്നും ബിഷപ് പറഞ്ഞു.
കെസിബിസി കരിസ്മാറ്റിക് ചെയർമാൻ സാമുവൽ മാർ ഐറേനിയോസ് മുഖ്യപ്രഭാഷണം നടത്തി. കെഎസ്ടി ചെയർമാൻ ഫാ. വർഗീസ് മുണ്ടയ്ക്കൽ കപ്പൂച്ചിൻ ആമുഖസന്ദേശം നൽകി. ഫാ. ജോസ് അഞ്ചാനിക്കൽ, കോട്ടയം സോണൽ ഡയറക്ടർ മോണ്‍. ജോസ് നവസ്, പാലാ സോണൽ ഡയറക്ടർ ഫാ. മാത്യു താന്നിയത്ത്, കാഞ്ഞിരപ്പള്ളി സോണൽ ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ, സബ് റീജിയൻ കണ്‍വീനർ ടോമി ആട്ടപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
പാലാ, കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി സോണുകളിലെ 250 ലധികം വൈദികരും സന്യസ്തരും പങ്കെടുത്തു.