കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുളള ഇന്റർവ്യൂ 10ന് നടക്കും. ഓഫീസ് അസിസ്റ്റന്റ്, ബ്രാഞ്ച് മാനേജർ, അക്കൗണ്ടന്റ്, ഫിനാൻസ് എക്സിക്യൂട്ടീവ്, സിസിഎൻഎ, നെറ്റ് വർക്കിംഗ്, സിസിഎൻപി, എംസിഎസ്സി, ടെക്നീഷ്യൻസ്, ഫീൽഡ് സ്റ്റാഫ് തസ്തികകളിലേക്കുളള ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. 0481-2563451, 7907781126