+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശിലാസ്‌ഥാപനം ഇന്ന്

പുല്ലാട്: സീഡ് ഫാമിലെ തൊഴിലാളികൾക്കായി ജില്ലാ പഞ്ചായത്ത് നിർമിക്കുന്ന വിശ്രമ കേന്ദ്രത്തിന്റെ ശിലാസ്‌ഥാപനം ഇന്നു രാവിലെ ഒമ്പതിന് സീഡ് ഫാം അങ്കണത്തിൽ പ്രസിഡന്റ് അന്നപൂർണാദേവി നിർവഹിക്കും. സ്റ്റാൻഡിംഗ് ക
ശിലാസ്‌ഥാപനം ഇന്ന്
പുല്ലാട്: സീഡ് ഫാമിലെ തൊഴിലാളികൾക്കായി ജില്ലാ പഞ്ചായത്ത് നിർമിക്കുന്ന വിശ്രമ കേന്ദ്രത്തിന്റെ ശിലാസ്‌ഥാപനം ഇന്നു രാവിലെ ഒമ്പതിന് സീഡ് ഫാം അങ്കണത്തിൽ പ്രസിഡന്റ് അന്നപൂർണാദേവി നിർവഹിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്‌ഥർ തുടങ്ങിയവർ പങ്കെടുക്കും.

വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമകേന്ദ്രം നിർമിക്കുന്നത്. സീഡ് ഫാമിൽ ജില്ലയിലെ കർഷകർക്കാവശ്യമായ ഗുണമേന്മയുള്ള നെൽവിത്തുകൾ, പച്ചക്കറി, വാഴവിത്തുകൾ, ഗ്രോബാഗുകൾ എന്നിവ ഉത്പാദിപ്പിച്ച് വിതരണം ചെയ്തുവരുന്നു. പശു വളർത്തലിന് കാറ്റിൽ ഷെഡ്, പച്ചക്കറി തൈകൾ ഉത്പാദിപ്പിക്കുന്നതിന് പോളിഹൗസ് നിർമാണം തുടങ്ങിയ നിരവധി വികസന പ്രവർത്തനങ്ങളും ഇവിടെ നടപ്പാക്കിവരുന്നു. 22 തൊഴിലാളികൾ നിലവിൽ ഇവിടെ ജോലി ചെയ്യുന്നുണ്ട്.