+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെക്കൻമേഖല മഞ്ഞനിക്കര പദയാത്ര ഇന്ന് ആരംഭിക്കും

അടൂർ: മഞ്ഞനിക്കര പെരുന്നാളിനോട് അനുബന്ധിച്ചുള്ള തെക്കൻ മേഖല പദയാത്ര ഇന്ന് അരംഭിക്കും. രാവിലെ 8.30 നു യാക്കോബസഭ കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ നല്ലിലാ സെന്റ് ജോർജ് യാക്ക
തെക്കൻമേഖല മഞ്ഞനിക്കര  പദയാത്ര ഇന്ന് ആരംഭിക്കും
അടൂർ: മഞ്ഞനിക്കര പെരുന്നാളിനോട് അനുബന്ധിച്ചുള്ള തെക്കൻ മേഖല പദയാത്ര ഇന്ന് അരംഭിക്കും. രാവിലെ 8.30 നു യാക്കോബസഭ കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ നല്ലിലാ സെന്റ് ജോർജ് യാക്കോബാ പള്ളിയിൽ പദയാത്ര ക്യാപ്റ്റൻ സഖറിയാ മാത്യുവിന് പാത്രിയർക്കാ പതാക നൽകി കൊണ്ട് പദയാത്ര ഉദ്ഘാടനം ചെയ്യും.

മുഖത്തല, കുണ്ടറ, പുത്തൂർ വഴി പദയാത്ര ഇന്ന് അടൂർ മിഖായേൽ മാർ ദിവന്നാസിയോസ് ദയറായിൽ എത്തിച്ചേരും. നാളെ രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം പദയാത്ര ആനന്ദപ്പള്ളി, കൈപ്പട്ടൂർ വഴി ഓമല്ലൂർ കുരിശിങ്കലെത്തി സ്വികരണത്തിനു ശേഷം മഞ്ഞനിക്കര കബറിങ്കൽ എത്തിച്ചേരും. പദയാത്ര ക്രമികരണങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനറുമാരായ ഫാ. സി. ജോർജ് എള്ളുവിള, ഫാ. നൈനാൻ തോമസ്, ഫാ. അരുൺ സി. ഏബ്രഹാം എന്നിവർ അറിയിച്ചു.