+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാമ്പത്തിക സെമിനാർ ഇന്ന്

കൊല്ലം: കെപിസിസി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കറൻസി പരിഷ്കരണം വറുതിയുടെ 90 നാളുകൾ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ കെപി
സാമ്പത്തിക സെമിനാർ ഇന്ന്
കൊല്ലം: കെപിസിസി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കറൻസി പരിഷ്കരണം വറുതിയുടെ 90 നാളുകൾ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ കെപിസിസി ജനറൽ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ മുഖ്യപ്രഭാഷണം നടത്തും. മുൻ എംഎൽഎ ജി. പ്രതാപവർമ്മ തമ്പാൻ വിഷയാവതരണം നടത്തും.സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എക്സ്. ഏണസ്റ്റ്, ക്വയിലോൺ മർച്ചന്റ്സ് ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് നേതാജി രാജേന്ദ്രൻ, ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് സംസ്‌ഥാന സെക്രട്ടറി കൈപ്പുഴ റാംമോഹൻ, ഇരവിപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വാളത്തുംഗൽ രാജഗോപാൽ, എം.സുജയ് എന്നിവർ പ്രസംഗിക്കും. കെപിസിസി വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ.കൃഷ്ണകുമാർ അധ്യക്ഷത വഹിക്കും.