+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊട്ടാരക്കരതമ്പുരാന്റെ പ്രതിമ സ്‌ഥാപിക്കണമെന്ന് ആവശ്യം

കൊട്ടാരക്കര: നഗരത്തിന്റെ ഹൃദയഭാഗത്ത് കൊട്ടാരക്കരതമ്പുരാന്റെ പ്രതിമ സ്‌ഥാപിക്കണമെന്ന് തമ്പുരാൻസ്മാരക കഥകളികലാമണ്ഡലം ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതിനായി നഗരസഭയും ജനപ്രതിനിധികളും മുൻകൈക
കൊട്ടാരക്കരതമ്പുരാന്റെ പ്രതിമ സ്‌ഥാപിക്കണമെന്ന് ആവശ്യം
കൊട്ടാരക്കര: നഗരത്തിന്റെ ഹൃദയഭാഗത്ത് കൊട്ടാരക്കരതമ്പുരാന്റെ പ്രതിമ സ്‌ഥാപിക്കണമെന്ന് തമ്പുരാൻസ്മാരക കഥകളികലാമണ്ഡലം ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഇതിനായി നഗരസഭയും ജനപ്രതിനിധികളും മുൻകൈകൈയെടുക്കണം. മഹാഗണപതിക്ഷേത്ര ഓഡിറ്റോറിയത്തിൽ 11, 12 തീയതികളിൽ നടക്കുന്ന കലാമണ്ഡലം വാർഷികാഘോഷത്തിന് എത്തുന്ന പൊതുമരാത്ത് മന്ത്രിക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകും. ആഘോഷങ്ങൾ 11ന് രാവിലെ 8.30ന് കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.

10.30 മുതൽ കലാമണ്ഡലം വിദ്യാർഥികളുടെ കലാ പരിപാടികൾ, നാലരയ്ക്ക് സാംസ്കാരിക ഘോഷയാത്ര, ആറിന് നൃത്തസന്ധ്യ, ഏഴരയ്ക്ക് കഥകളി, കഥ: കിരാതം, 12ന് രാവിലെ എട്ട് മുതൽ കലാപരിപാടികൾ, വൈകുന്നേരം നാലരയ്ക്ക് സാംസ്കാരിക സമ്മേളനം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും.

കൊട്ടാരക്കരത്തമ്പുരാൻ സ്മാരക കഥകളി പുരസ്കാരം കഥകളി നടൻ ചാത്തന്നൂർ കൊച്ചുനാരായണപിള്ളയ്ക്ക് മന്ത്രി സമ്മാനിക്കും. മയ്യനാട് കേശവൻ നമ്പൂതിരി സ്മാരക അവാർഡ് കഥകളി വിദ്യാർഥി എസ്.ആർ.രജ്‌ഞുവിന് സമ്മാനിക്കും. പത്രസമ്മേളനത്തിൽ എൻ. സതീഷ്ചന്ദ്രൻ, പി.ഹരികുമാർ, ജി.ശിവശങ്കരപിള്ള, കെ.മോഹനൻപിള്ള, റ്റി.രാജേന്ദ്രൻപിള്ള എന്നിവർ പങ്കെടുത്തു.