+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വാശ്രയ സ്‌ഥാപനങ്ങൾ ഉന്നതനിലവാരത്തിലെത്തിക്കാൻ നടപടിസ്വീകരിക്കും: മന്ത്രി എം.എം. മണി

പവിത്രേശ്വരം: സ്വാശ്രയ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ഉന്നത നിലവാരത്തിൽ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. പവിത്രേശ്വരം കെഎൻഎൻഎംഎച്ച്എസ്എസ് ആന്
സ്വാശ്രയ സ്‌ഥാപനങ്ങൾ ഉന്നതനിലവാരത്തിലെത്തിക്കാൻ നടപടിസ്വീകരിക്കും: മന്ത്രി എം.എം. മണി
പവിത്രേശ്വരം: സ്വാശ്രയ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ഉന്നത നിലവാരത്തിൽ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു.

പവിത്രേശ്വരം കെഎൻഎൻഎംഎച്ച്എസ്എസ് ആന്റ് വിഎച്ച്എസ്എസിലെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പുതിയ സ്വാശ്രയ സ്‌ഥാപനങ്ങൾ അനുവദിക്കുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ ലക്ഷ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ എയ്ഡഡ് മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളെയും ഹൈടെക്ക് ആക്കിമാറ്റും. അടുത്ത അഞ്ചുവർഷം കൊണ്ട് ആയിരം പൊതുവിദ്യാഭ്യാസ സ്‌ഥാപനങ്ങളെ ഇത്തരത്തിൽ മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഒരു മണ്ഡലത്തിൽ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ ഇതിനായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

പിടിഎ പ്രസിഡന്റ് സി.ആർ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. മാനേജർ എൻ. ജനാർദനൻ നായർ, പ്രിൻസിപ്പൽ പി.ആർ. മംഗളാനന്ദൻ പിള്ള, കെ. റോസ് ചന്ദ്രൻ, സൂസൻ ജോർജ്, രാജേശ്വരിയമ്മ, ബിന്ദു എസ്. നായർ,