+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തഴുത്തല ഏലായിൽ കൊയ്ത്തുത്സവം നടത്തി

ചാത്തന്നൂർ: തരിശു കിടന്ന ഏലായിൽ നൂറുമേനി വിളയിച്ച കർഷകർ കൊയ്ത്തുത്സവം നടത്തി. ആദിച്ചനല്ലൂർ പഞ്ചായത്തിൽപ്പെട്ടതഴുത്തല ഏലായിലാണ് കടുത്ത വരൾച്ചയെ അതിജീവിച്ച് കർഷകർ പാടത്ത് പൊന്നുവിളയിച്ചെടുത്തത്.ദേശ
തഴുത്തല ഏലായിൽ കൊയ്ത്തുത്സവം നടത്തി
ചാത്തന്നൂർ: തരിശു കിടന്ന ഏലായിൽ നൂറുമേനി വിളയിച്ച കർഷകർ കൊയ്ത്തുത്സവം നടത്തി. ആദിച്ചനല്ലൂർ പഞ്ചായത്തിൽപ്പെട്ടതഴുത്തല ഏലായിലാണ് കടുത്ത വരൾച്ചയെ അതിജീവിച്ച് കർഷകർ പാടത്ത് പൊന്നുവിളയിച്ചെടുത്തത്.

ദേശീയപാതയോരത്ത് മൈലക്കാട് ഇറക്കം വരെയുള്ള എഴുപത് ഏക്കർ വരുന്ന നിലം കഴിഞ്ഞപത്തുവർഷത്തിലധികമായിതരിശായികിടക്കുകയായിരുന്നു. ആദിച്ചനല്ലൂർ പഞ്ചായത്തും കൃഷിഭവനും മുൻകൈയെടുത്ത് നടത്തിയ ശ്രമത്തെ തുടർന്നാണ് തരിശുകിടന്നപാടംകഠിനാധ്വാനത്തിലൂടെകൃഷിഭൂമിയാക്കാനായത്. ഒരു കാലത്ത് കൊല്ലത്തിന്റെ പ്രധാനനെല്ലറകളിലൊന്നായിരുന്നതഴുത്തല ഏലാ കൈയേറ്റത്തിലൂടെ വിസ്തൃതി കുറയുകയും ഏലാ തോട് നശിക്കുകയും ചെയ്തിരുന്നു.

അടുത്തിടെയാണ് കർഷകർഏലായിൽകൃഷിയിറക്കുന്നതിനായി കർമസമിതി രൂപികരിച്ച് കൃഷിക്കായി തൊഴിലുറപ്പ്തൊഴിലാളികളുടെസഹായത്തോടെപാടംസജ്‌ജമാക്കിയത്.തുലാവർഷം കിട്ടാതായതോടെകൃഷിയിറക്കിയ പാടംവരണ്ടുണങ്ങിയെങ്കിലും വിന്നോട്ടു പോകാതെ പതിനായിരങ്ങൾ ചിലവിട്ട് മോട്ടോർ വാങ്ങി ഏലാതോട്ടിൽ തടയണ കെട്ടിവെള്ളം നിലത്തിലേക്ക് പമ്പ് ചെയ്ത് കൃഷിനശിക്കാതെനിലനിർത്തുകയായിരുന്നു.

120 ദിവസം കൊണ്ട് പാകമായ നെല്ലിന്റെ വിളവെടുപ്പ് നടത്തുന്നതിനായുള്ളകൊയ്ത്തുത്സവം ജി.എസ്.ജയലാൽ എംഎൽഎഉദ്ഘാടനം ചെയ്തു. 2020 ഓടെ ചാത്തന്നൂർ മണ്ഡലത്തെതരിശുനിലരഹിതമണ്ഡലമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി എവർഗ്രീൻ ചാത്തന്നൂർ പദ്ധതിയുടെ ഭാഗമായുള്ള അടിസ്‌ഥാന വിവരശേഖരണ സർവേ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ആദിച്ചനല്ലൂർഗ്രാമപഞ്ചായത്ത്പ്രസിഡന്റ് അജയകുമാർ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം മൈലക്കാട് സുനിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റോയ് സൻ, ഹേമാസതീഷ്, ബി ജി രാജേന്ദ്രൻ, അരുൺ, കൃഷി ഓഫീസർ പ്രദീപ്, പാടശേഖര സമിതി ഭാരവാഹികളായ ജനാദ്ദനൻ പിള്ള, ശിവദാസൻ പിള്ള, മാധവൻപിള്ള, ഗോപിനാഥൻപിള്ളതുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.