+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രബോധിനി സാഹിത്യ അവാർഡ്ശ്രീകുമാരൻ തമ്പിക്ക്

കൊല്ലം: ആലപ്പാട് പണ്ടാരത്തുരുത്ത് പ്രബോധിനി ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ 75–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രബോധിനി സാഹിത്യ അവാർഡിന് ശ്രീകുമാരൻ തമ്പിയുടെ പുത്രലാഭം എന്ന കാവ്യസമാഹാരം അർ
പ്രബോധിനി സാഹിത്യ അവാർഡ്ശ്രീകുമാരൻ തമ്പിക്ക്
കൊല്ലം: ആലപ്പാട് പണ്ടാരത്തുരുത്ത് പ്രബോധിനി ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ 75–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രബോധിനി സാഹിത്യ അവാർഡിന് ശ്രീകുമാരൻ തമ്പിയുടെ പുത്രലാഭം എന്ന കാവ്യസമാഹാരം അർഹമായി.

ഡോ.വള്ളിക്കാവ് മോഹൻദാസ് ചെയർമാനും കേരളശബ്ദം അസോസിയേറ്റ് എഡിറ്റർ ആർ.പവിത്രൻ, പ്രഫ.എം.ചന്ദ്രബാബു എന്നിവർ അംഗങ്ങളുമായുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

പതിനായിരത്തി ഒന്ന് രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് 26ന് വൈകുന്നേരം അഞ്ചിന് ലൈബ്രറി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.സുധാകരൻ സമ്മാനിക്കും.

പ്രബോധിനി അവാർഡ് ഇനിമുതൽ എല്ലാ വർഷവും നൽകുമെന്ന് ജഡ്ജിംഗ് കമ്മിറ്റി ചെയർമാൻ ഡോ.വള്ളിക്കാവ് മോഹൻദാസ്, ലൈബ്രറി പ്രസിഡന്റ് പി.ദീപു, കമ്മിറ്റി അംഗങ്ങളായ കിരൺ സാരഥി, മുനീർ മഹാത്മജി എന്നിവർ അറിയിച്ചു.