+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിയന്ത്രണം വിട്ട കാർ ആറ്റിൽ വീണ് മൂന്നു പേർക്ക് പരിക്കേറ്റു

ചാത്തന്നൂർ: മുന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ആറ്റിലേക്ക് വീണ് കാറിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. വെള്ളത്തിൽ കാറിനുള്ളിൽ കുടുങ്ങി പോയവരെ കാറിന്റെ ഗ്ലാസ് തകർത്ത് നാട്ടുകാർ പ
നിയന്ത്രണം വിട്ട കാർ ആറ്റിൽ വീണ്  മൂന്നു പേർക്ക് പരിക്കേറ്റു
ചാത്തന്നൂർ: മുന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ആറ്റിലേക്ക് വീണ് കാറിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു.

വെള്ളത്തിൽ കാറിനുള്ളിൽ കുടുങ്ങി പോയവരെ കാറിന്റെ ഗ്ലാസ് തകർത്ത് നാട്ടുകാർ പുറത്തെടുത്തു. പള്ളിമൺ വട്ടവിള സ്വദേശികളായ ഷൈൻലാൽ (35) സുനിൽ (34) മഹേഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെ കണ്ണനല്ലൂർ വടക്കേ മുക്ക്– മീയണ്ണൂർ റോഡിൽ പള്ളിമൺ പാലത്തിനടുത്തെ പമ്പ് ഹൗസിന് സമീപത്തായിരുന്നു സംഭവം.

ആറ്റിന് സമീപം കാർ പാർക്ക് ചെയ്ത ശേഷം മൂവരും കാറിനുള്ളിലിരുന്ന് സംസാരിച്ചുകഴിഞ്ഞ് കാർ വേഗത്തിൽ മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ഗിയർ മാറി കാർ പുറകോട്ട് പോയി ആറ്റിൽ വീഴുകയായിരുന്നു. സംഭവം നടക്കുമ്പോൾ പാലത്തിനടുത്തുണ്ടായിരുന്ന രണ്ട് പേർ ആറ്റിലേക്ക് ചാടി കാറിന്റെ ഗ്ലാസ് തകർത്ത് കാറിനുള്ളിൽ കുടുങ്ങി കിടന്നവരെ പുറത്തെടുക്കുകയായിരുന്നു.

ഗ്ലാസ് പൊട്ടിച്ചു പുറത്തെടുക്കുന്നതിനിടെ പരിക്കേറ്റ കാർ യാത്രക്കാരെ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ചാത്തന്നൂർ പോലീസും സ്‌ഥലത്തെത്തിയിരുന്നു. മാരുതി കാറാണ് ആറ്റിലേക്ക് വീണത്.