+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാഴത്തോടത്ത് ദുർഗാ ഭഗവതിക്ഷേത്രത്തിൽ ഉത്സവം ഇന്നു മുതൽ

കൊട്ടിയം: തട്ടാമല വാഴത്തോടത്ത് ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലെ വാർഷിക ഉത്സവം ഇന്നും നാളെയും സുബ്രഹ്മണ്യൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.ഇന്ന് രാവിലെ അഞ്ചിന് നടതുറപ്പ്, ആചാര്യവരണം, ആറിന് ഗണപത
വാഴത്തോടത്ത് ദുർഗാ ഭഗവതിക്ഷേത്രത്തിൽ ഉത്സവം ഇന്നു മുതൽ
കൊട്ടിയം: തട്ടാമല വാഴത്തോടത്ത് ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലെ വാർഷിക ഉത്സവം ഇന്നും നാളെയും സുബ്രഹ്മണ്യൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.

ഇന്ന് രാവിലെ അഞ്ചിന് നടതുറപ്പ്, ആചാര്യവരണം, ആറിന് ഗണപതിഹോമം, ഏഴിന് ഉഷഃപൂജ, എട്ടിന് അഖണ്ഡനാമം, പത്തിന് മൃത്യഞ്ജയഹോമം, ബ്രഹ്മകലശപൂജ, ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, വൈകുന്നേരം 6.40 ന് ദീപാരാധന, രാത്രി 7.15 ന് ഭഗവതി സേവ.

വൈകുന്നേരം ആറിന് ചമയവിളക്ക്–താലപ്പൊലി മഹോത്സവം പാലത്തറ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് വലിയ കൂനമ്പായിക്കുളം ക്ഷേത്രം വഴി വാഴത്തോടത്ത് ക്ഷേത്രസന്നിധിയിലെത്തും.

നാളെ രാവിലെ അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ആറിന് സമൂഹപൊങ്കാല, രാത്രി ഏഴിന് ഉഷഃപൂജ, എട്ടിന് ഭാഗവതപാരായണം, പത്തിന് നവകുംഭകലശം, ഉച്ചയ്ക്ക് 12ന് നാഗപൂജ, വൈകുന്നേരം 6.40 ന് ദീപാരാധന, രാത്രി 7.15 ന് ഭഗവതി സേവ, എട്ടിന് ഊട്ടുപൂജ എന്നിവയാണ് പരിപാടികൾ.ക്ഷേത്രത്തിലെ വാർഷിക പൊതുയോഗം ഒമ്പതിന് രാത്രി ഏഴിന് ചേരും. 2015–16 ൽ കേരള സർവ്വകലാശാലയുടെ ബിഎസ്സി നഴ്സിംഗ് പരീക്ഷയിൽ രണ്ടാംറാങ്ക് നേടിയ തട്ടാമല അശ്വതിയിൽ ജിജിയെ യോഗത്തിൽ ക്ഷേത്രം രക്ഷാധികാരി എം.സദാശിവൻ പൊന്നാട അണിയിച്ച് ആദരിക്കും.

ചവറ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി