+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാംസ്കാരികസമുച്ചയം സ്‌ഥാപിക്കും

കൊല്ലം: ഒ.എൻ.വി കുറുപ്പിന്റെ കുടുംബവീടും സ്‌ഥലവും ഏറ്റെടുത്ത് സാംസ്കാരിക കേന്ദ്രം സ്‌ഥാപിക്കുമെന്ന് സാഹിത്യ അക്കാഡമി അംഗം ഡോ.സി.ഉണ്ണികൃഷ്ണൻ വ്യക്‌തമാക്കി.തെക്കൻ കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക
സാംസ്കാരികസമുച്ചയം സ്‌ഥാപിക്കും
കൊല്ലം: ഒ.എൻ.വി കുറുപ്പിന്റെ കുടുംബവീടും സ്‌ഥലവും ഏറ്റെടുത്ത് സാംസ്കാരിക കേന്ദ്രം സ്‌ഥാപിക്കുമെന്ന് സാഹിത്യ അക്കാഡമി അംഗം ഡോ.സി.ഉണ്ണികൃഷ്ണൻ വ്യക്‌തമാക്കി.

തെക്കൻ കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക സമുച്ചയമായി ഇതിനെ മാറ്റാനാണ് സാഹിത്യ അക്കാഡമി ആഗ്രഹിക്കുന്നത്. സാംസ്കാരിക വകുപ്പിന്റെ അനുമതി ഇതിനകം ലഭിച്ച് കഴിഞ്ഞു.വീടും സ്‌ഥലവും ഏറ്റെടുക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സാംസ്കാരിക കേന്ദ്രം തുടങ്ങുന്നതിനുള്ള മുഴുവൻ തുകയും സംസ്‌ഥാന സർക്കാരും സാഹിത്യ അക്കാഡമിയും വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.