കൊച്ചി: കൊന്പന്മാരുടെ തട്ടകത്തിൽ കൊന്പുകോർത്തും കൊന്പുകുലുക്കിയും കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്ലിന്റെ ഒൻപതാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി.
അഡ്രിയാൻ ലൂണയുടെ മിന്നും ഗോളും ഇവാൻ കലിയുഷിയുടെ ഇരട്ട ഗോളുമാണ് കേരളത്തിനു ജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ഗോൾരഹിത സമനിലയിലായിരുന്നു. ഇരു ടീമുകൾക്കും ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങളൊന്നും തന്നെ സൃഷ്ടിക്കാനായില്ല.
ഇതിനിടെ 30-ാം മിനിറ്റിലേക്ക് പ്രവേശിക്കുന്നതിനിടെ ബ്ലാസ്റ്റേഴ്സ് താരം ദിമിത്രിയോസ് ഡയമന്റകോസിനെ ഇവാൻ ഗോണ്‍സാലസ് ഫൗൾ ചെയ്തത് ഇരു ടീമിലെ താരങ്ങളും തമ്മിൽ മൈതാനത്ത് കൊന്പുകോർക്കുന്നതിനു കാരണമായി. ഉടൻ തന്നെ റഫറി ഇടപെട്ട് രംഗം ശാന്തമാക്കി.
രണ്ടാം പകുതിയിൽ എന്നാൽ രംഗം മാറി. കളത്തിലിറങ്ങിയപ്പോൾ മുതൽ കേരളം ഈസ്റ്റ് ബംഗളിനെ തുടരെ തുടരെ ആക്രമിച്ചു. ഇതിന്റെ ഫലമായി 72-ാം മിനിറ്റിൽ കേരളത്തിന്റെ ആദ്യ ഗോൾ പിറന്നു. ഹർമൻജോത് ഖബ്ര നൽകിയ ലോംഗ് പാസ് ഉഗ്രനൊരു ഫിനിഷിലൂടെ അഡ്രിയാൻ ലൂണ വലയിലെത്തിക്കുകയായിരുന്നു.
പിന്നീടും കേരളം ആക്രമണത്തിന്റെ മൂർച്ച കൂട്ടി. 82-ാം മിനിറ്റിൽ കേരളത്തിന്റെ യുക്രെയ്ൻ താരം ഇവാൻ കലിയുഷി ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയർത്തി. മൈതാനത്തിന്റെ പകുതിൽനിന്ന് ലഭിച്ച പന്തുമായി നാലോളം ബംഗാൾ താരങ്ങളെ മറികടന്നാണ് ഇവാൻ വലകുലുക്കിയത്.
88-ാം മിനിറ്റിൽ അലക്സ് ലിമയിലൂടെ ഈസ്റ്റ് ബംഗാൾ ഒരു ഗോൾ മടക്കി. തൊട്ടുപിന്നാലെ ഇവാൻ തന്റെ രണ്ടാം ഗോളിലൂടെ കേരളത്തിന്റെ ലീഡ് ഉയർത്തി. ഇതോടെ ഈ സീസണിൽ ജയത്തോടെ തുടങ്ങാനായി കേരളത്തിന്റെ കൊന്പന്മാർക്ക്.