+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ൻ വ​നി​ത​ക​ളെ വീ​ഴ്ത്തി പാ​ക്കി​സ്ഥാ​ൻ

സി​ൽ​ഹെ​റ്റ്: ഏ​ഷ്യാ ക​പ്പ് ട്വ​ന്‍റി20 ടൂ​ർ​ണ​മെ​ന്‍റി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് തോ​ൽ​വി. 13 റ​ൺ​സി​നാ​ണ് പാ​ക് പ​ട ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ‌​ടു​ത്തി​യ​ത്.സ്കോ​ർ:പാ​
ഇ​ന്ത്യ​ൻ വ​നി​ത​ക​ളെ വീ​ഴ്ത്തി പാ​ക്കി​സ്ഥാ​ൻ
സി​ൽ​ഹെ​റ്റ്: ഏ​ഷ്യാ ക​പ്പ് ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് തോ​ൽ​വി. 13 റ​ൺ​സി​നാ​ണ് പാ​ക് പ​ട ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ‌​ടു​ത്തി​യ​ത്.

സ്കോ​ർ:
പാ​ക്കി​സ്ഥാ​ൻ 137/6(20)
ഇ​ന്ത്യ 124/10(19.4)


പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 138 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ​ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ ബാ​റ്റ​ർ​മാ​ർ​ക്ക് സാ​ധി​ച്ചി​ല്ല. സ്മൃ​തി മ​ന്ഥാ​ന(17), ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ(12) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ൾ വി​ക്ക​റ്റ് കീ​പ്പ​ർ റി​ച്ച ഘോ​ഷ് 26 റ​ൺ​സ് നേ​ടി. പാ​ക്കി​സ്ഥാ​നാ​യി ന​ഷ്ര സ​ന്ധു മൂ​ന്നും നി​ദ ധ​ർ, സാ​ദി​യ ഇ​ക്ബാ​ൽ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും നേ​ടി.

ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പാ​ക് പ​ട​യ്ക്കാ​യി ബി​സ്മ മ​റൂ​ഫ് 35 പ​ന്തി​ൽ 32 റ​ൺ​സ് നേ​ടി​യ​പ്പോ​ൾ നി​ദ ധ​ർ 56 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. നീ​ല​പ്പ​ട​യ്ക്കാ​യി ദീ​പ്തി ശ​ർ​മ മൂ​ന്നും പൂ​ജ വ​സ്ത്ര​ക്ക​ർ ര​ണ്ടും വി​ക്ക​റ്റു​ക​ൾ ക​ര​സ്ഥ​മാ​ക്കി.

വ്യാ​ഴാ​ഴ്ച താ​യ്‌​ല​ൻ​ഡി​നോ​ടേ​റ്റ പ​രാ​ജ​യ​ത്തി​ന്‍റെ നാ​ണ​ക്കേ​ട് മാ​റ്റു​ന്ന വി​ജ​യം പാ​ക് പ​ട​യ്ക്ക് ആ​ശ്വാ​സ​മാ​യി. 2016-ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ പാ​ക്കി​സ്ഥാ​നോ​ട് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ ലോ​ക​ക​പ്പ് വേ​ദി​യി​ലാ​യി​രു​ന്നു ഈ ​പ​രാ​ജ​യം.

നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ആ​റ് പോ​യി​ന്‍റ് വീ​തം ഇ​രു ടീ​മു​ക​ളും നേ​ടി​യി​ട്ടു​ണ്ട്. ടൂ​ർ​ണ​മെ​ന്‍റി​ൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ അ​വ​ശേ​ഷി​ക്കു​ന്ന ഇ​ന്ത്യ ഇ​നി ബം​ഗ്ലാ​ദേ​ശ്, താ​യ്‌​ല​ൻ​ഡ് എ​ന്നീ ടീ​മു​ക​ളെ നേ​രി​ടും.
More in Latest News :