+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ണ​യ​പ്പക: യു​വ​തി​യെ തീ ​കൊ​ളു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു

റാ​ഞ്ചി: വി​വാ​ഹ വാ​ഗ്ദാ​നം നി​ര​സി​ച്ച കൗ​മാ​ര​ക്കാ​രി​യെ യു​വാ​വ് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി പരിക്കേൽപ്പിച്ചു. ജാ​ർ​ഖ​ണ്ഡ് ജാ​ർ​മു​ണ്ടി സ്വ​ദേ​ശി മാ​രു​തി കു​മാ​രി(19) ആ​ണ് ദാ​രു​ണ​മാ​യ ആ​ക്
പ്ര​ണ​യ​പ്പക: യു​വ​തി​യെ തീ ​കൊ​ളു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു
റാ​ഞ്ചി: വി​വാ​ഹ വാ​ഗ്ദാ​നം നി​ര​സി​ച്ച കൗ​മാ​ര​ക്കാ​രി​യെ യു​വാ​വ് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി പരിക്കേൽപ്പിച്ചു. ജാ​ർ​ഖ​ണ്ഡ് ജാ​ർ​മു​ണ്ടി സ്വ​ദേ​ശി മാ​രു​തി കു​മാ​രി(19) ആ​ണ് ദാ​രു​ണ​മാ​യ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി ഭാ​ൽ​കി ഗ്രാ​മ​ത്തി​ലെ കു​മാ​രി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്ന രാ​ജേ​ഷ് റാ​വ​ത്ത് എ​ന്ന യു​വാ​വ് ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ മേ​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ദേ​ഹ​മാ​സ​കാ​ലം പൊ​ള്ള​ലേ​റ്റ കു​മാ​രി റാ​ഞ്ചി രാ​ജേ​ന്ദ്ര മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​മാ​രി​യു​ടെ മു​ത്ത​ശ്ശി​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ റാ​വ​ത്ത് പ​ല ത​വ​ണ കു​മാ​രി​യോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നെങ്കിലും കു​മാ​രി​യും വീ​ട്ടു​കാ​രും വ​ഴ​ങ്ങി​യി​രു​ന്നി​ല്ല. ഇ​തി​നി​ടെ റാ​വ​ത്ത് വി​വാ​ഹി​ത​നാ​യെ​ങ്കി​ലും കു​മാ​രി​യെ​യും ഭാ​ര്യ​യാ​യി സ്വീ​ക​രി​ക്കാ​മെ​ന്ന് ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി അ​റി​യി​ച്ചി​രു​ന്നു.

തു​ട​ർ​ച്ച​യാ​യി പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ക്കു​ന്ന​തി​ൽ കു​പി​ത​നാ​യ റാ​വ​ത്ത്, ഓ​ഗ​സ്റ്റ് 26-ന് ​സ​മീ​പ ജി​ല്ല​യാ​യ ധും​ക​യി​ലെ 16 വ​യ​സു​കാ​രി അ​ങ്കി​ത​യെ കാ​മു​ക​ൻ ഷാ​റൂ​ഖ് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി കു​മാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യും യു​വ​തി​ക്ക് മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.
More in Latest News :