+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോ​ളി​വു​ഡ് ന​ട​ൻ അ​രു​ണ്‍ ബാ​ലി അ​ന്ത​രി​ച്ചു

മും​ബൈ: പ്ര​മു​ഖ ബോ​ളി​വു​ഡ് ന​ട​ൻ അ​രു​ണ്‍ ബാ​ലി (79) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ വ​സ​തി​യി​ല്‍ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. മ​ക​ന്‍ അ​ന്‍​കു​ഷ് ആ​ണ് മ​ര​ണ വാ​ര്‍​ത്ത സ്ഥി​രീ​ക​രി​ച്ച​
ബോ​ളി​വു​ഡ് ന​ട​ൻ അ​രു​ണ്‍ ബാ​ലി അ​ന്ത​രി​ച്ചു
മും​ബൈ: പ്ര​മു​ഖ ബോ​ളി​വു​ഡ് ന​ട​ൻ അ​രു​ണ്‍ ബാ​ലി (79) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ വ​സ​തി​യി​ല്‍ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. മ​ക​ന്‍ അ​ന്‍​കു​ഷ് ആ​ണ് മ​ര​ണ വാ​ര്‍​ത്ത സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി ഇ​ല്ലാ​താ​ക്കു​ന്ന മൈ​സ്തീ​നി​യ ഗ്രാ​വി​സ് ബാ​ധി​ച്ച് ഏ​റെ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ടി​വി സീ​രി​യ​ല്‍ സ്വാ​ഭി​മാ​നി​ലൂ​ടെ​യാ​ണ് അ​രു​ണ്‍ ബാ​ലി ശ്ര​ദ്ധേ​യ​നാ​യ​ത്. ലേ​ഖ് ട​ണ്ട​ന്‍റെ ടി​വി ഷോ ​ദൂ​സ്ര കേ​വ​ലി​ൽ ഷാ​രു​ഖ് ഖാ​ന്‍റെ അ​മ്മാ​വ​ന്‍റെ വേ​ഷ​ത്തി​ലാ​ണ് കാ​മ​റ​യ്ക്കു​മു​ന്നി​ൽ അ​രു​ൺ ബാ​ലി അ​ര​ങ്ങേ​റി​യ​ത്. തു​ട​ര്‍​ന്ന് ചാ​ണ​ക്യ, സ്വാ​ഭി​മാ​ന്‍, ദേ​ശ് മേ​ന്‍ നി​ക​ല്ല ഹോ​ഗാ ചാ​ന്ദ് തു​ട​ങ്ങി​യ നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ല്‍ വേ​ഷ​മി​ട്ടു.

നി​ര​വ​ധി സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സൗ​ഗ​ന്ധ്, ല​ഗേ ര​ഹോ മു​ന്നാ ഭാ​യ്, 3 ഇ​ഡി​യ​റ്റ്, റെ​ഡി, ബ​ര്‍​ഫി, കേ​ദാ​ര്‍​നാ​ഥ്, സാ​മ്രാ​ട്ട് പൃ​ഥ്വി​രാ​ജ്, ലാ​ല്‍ സിം​ഗ് ഛദ്ദ ​തു​ട​ങ്ങി​യ​വ​യാ​ണ് അ​ഭി​ന​യി​ച്ച സി​നി​മ​ക​ള്‍. അ​മി​താ​ഭ് ബ​ച്ച​നും ര​ശ്മി​ക മ​ന്ദാ​ന​യും അ​ഭി​ന​യി​ച്ച ഗു​ഡ്‌​ബൈ ആ​ണ് ഏ​റ്റ​വും അ​വ​സാ​നം അ​ഭി​ന​യി​ച്ച ചി​ത്രം.
More in Latest News :