+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ല്‍​ഹി മ​ദ്യ​ന​യ​ക്കേ​സി​ല്‍ 35 ഇ​ട​ത്ത് ഇ​ഡി റെ​യ്ഡ്; വൃ​ത്തി​കെ​ട്ട രാഷ്ട്രീയം ക​ളി​യെ​ന്ന് കേ​ജ​രി​വാ​ള്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മ​ദ്യ​ന​യ​ക്കേ​സി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 35 ഇ​ട​ത്ത് എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് ഡ​യ​റ​ക്ട്രേ​റ്റി​ന്‍റെ റെ​യ്ഡ്. ഡ​ല്‍​ഹി, പ​ഞ്ചാ​ബ്, ഹൈ​ദ​രാ​ബാ​ദ് സ
ഡ​ല്‍​ഹി മ​ദ്യ​ന​യ​ക്കേ​സി​ല്‍ 35 ഇ​ട​ത്ത് ഇ​ഡി റെ​യ്ഡ്; വൃ​ത്തി​കെ​ട്ട രാഷ്ട്രീയം ക​ളി​യെ​ന്ന് കേ​ജ​രി​വാ​ള്‍
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മ​ദ്യ​ന​യ​ക്കേ​സി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 35 ഇ​ട​ത്ത് എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് ഡ​യ​റ​ക്ട്രേ​റ്റി​ന്‍റെ റെ​യ്ഡ്. ഡ​ല്‍​ഹി, പ​ഞ്ചാ​ബ്, ഹൈ​ദ​രാ​ബാ​ദ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ദ്യ ക​മ്പ​നി​ക​ള്‍, വി​ത​ര​ണ​ക്കാ​ര്‍, വി​ത​ര​ണ ശൃം​ഖ​ല​ക​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.

അ​തേ​സ​മ​യം കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യം ക​ളി​യാ​ണി​തെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ത്തി​നി​ടെ അ​ഞ്ഞൂ​റോ​ളം ഇ​ട​ങ്ങ​ളി​ലാ​ണ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി​യും, സി​ബിഐ​യും റെ​യ്ഡു​ക​ള്‍ ന​ട​ത്തി​യ​ത്. മൂ​ന്നൂ​റോ​ളം ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ഹോ​രാ​ത്രം പ​രി​ശ്ര​മി​ച്ചി​ട്ടും ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യ്‌​ക്കെ​തി​രെ ഒ​രു തെ​ളി​വും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്ന് കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു. കാ​ര​ണം അ​ദ്ദേ​ഹം ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്നു​ള്ള​താ​ണെ​ന്നും കേ​ജ​രി​വാ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പ​ണം വാ​ങ്ങി സ്വ​കാ​ര്യ മ​ദ്യ​വ്യ​വ​സാ​യി​ക​ള്‍​ക്ക് നേ​ട്ട​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ല്‍ ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ മ​ദ്യന​യം ന​ട​പ്പി​ലാ​ക്കി​യെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​രോ​പ​ണം.
More in Latest News :