കോൽക്കത്ത: ടർക്കിഷ് എയർലൈൻസ് വിമാനം കോൽക്കത്തയിൽ അടിയന്തരമായി ഇറക്കി. ഒരു യാത്രക്കാരന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു.
ഇസ്താംബൂളിൽനിന്ന് സിംഗപ്പൂരിലേക്ക് പറക്കുന്നതിനിടെയാണ് സംഭവം. ടികെ-054 വിമാനമാണ് കോൽക്കത്തയിൽ ഇറക്കിയത്.
വിമാനത്തിൽവച്ച് 69 വയസുള്ള യാത്രക്കാരന്റെ ആരോഗ്യം പെട്ടെന്ന് വഷളായി. ഇയാളുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം ഒഴുകാൻ തുടങ്ങി. ഈ സാഹചര്യത്തിലാണ് വിമാനം അടിയന്തരമായി ഇറക്കാൻ പൈലറ്റ് തീരുമാനിച്ചത്.
യാത്രക്കാരനു വിമാനത്താവളത്തിൽ വച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിമാനം വീണ്ടും സിംഗപ്പൂരിലേക്ക് പുറപ്പെട്ടു.