+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിനിമാ താരം അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടതായി പരാതി

കൊച്ചി: സിനിമാ താരം അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടതായി പരാതി. സിം കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് നടിയെ പൂട്ടിയിടുന്നതിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന
സിനിമാ താരം അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടതായി പരാതി
കൊച്ചി: സിനിമാ താരം അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടതായി പരാതി. സിം കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് നടിയെ പൂട്ടിയിടുന്നതിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് അന്ന രാജൻ ആലുവ പോലീസിൽ പരാതി നൽകി.

വ്യാഴാഴച വൈകുന്നേരമാണ് ആലുവ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള ടെലികോം സ്ഥാപനത്തിൽ നടി ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതിനായി എത്തിയത്. സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായി. ഇതേ തുടർന്നാണ് നടിയെ പൂട്ടിയിട്ടത് എന്നാണ് ലഭിക്കുന്ന വിവരം.

സംഭവവുമായി ബന്ധപ്പെട്ട് നടി നൽകിയ പരാതി വ്യാഴാഴ്ച രാത്രിയോടെ ഒത്തുതീർപ്പായി.
More in Latest News :