+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലക്നോ ഏകദിനം: ഇന്ത്യയുടെ വിജയലക്ഷ്യം 250

ലക്നോ: ഏകദിന പരന്പരയിലെ അദ്യ മത്സരത്തിൽ ഇന്ത്യക്കെതിരേ 250 റൺസിന്‍റെ വിജയലക്ഷ്യം ഉയർത്തി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 40 ഓവറിൽ 249 റൺസെടുത്തു. മഴ മൂലമാണ് മത്സരം 4
ലക്നോ ഏകദിനം: ഇന്ത്യയുടെ വിജയലക്ഷ്യം 250
ലക്നോ: ഏകദിന പരന്പരയിലെ അദ്യ മത്സരത്തിൽ ഇന്ത്യക്കെതിരേ 250 റൺസിന്‍റെ വിജയലക്ഷ്യം ഉയർത്തി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 40 ഓവറിൽ 249 റൺസെടുത്തു. മഴ മൂലമാണ് മത്സരം 40 ഓവറാക്കി ചുരുക്കിയത്.

അഞ്ചാം വിക്കറ്റില്‍ ഹെന്‍റിക് ക്ലാസനും ഡേവിഡ് മില്ലറും ചേര്‍ന്ന് നടത്തിയ 139 റണ്‍സിന്‍റെ പിരിയാത്ത കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ക്ലാസൻ 65 പന്തിൽ രണ്ടു സിക്സിന്‍റെയും ആറ് ഫോറിന്‍റെയും അകമ്പടിയോടെ 74 റൺസെടുത്തു. മില്ലർ 63 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറുമായി 75 റൺസെടുത്തു.

മഴ മൂലം 40 ഓവർ മത്സരമായി വെട്ടിച്ചുരുക്കിയ പോരാട്ടത്തിൽ ആദ്യത്തെയും മൂന്നാമത്തെയും പവർപ്ലേ എട്ട് ഓവറുകളായും രണ്ടാം പവർപ്ലേ 24 ഓവറുമായി ക്രമീകരിച്ചിട്ടുണ്ട്. ട്വന്‍റി-20 പരന്പരയിൽ നീലപ്പടയ്ക്കായി കളത്തിലിറങ്ങിയ ആരും തന്നെ ഏകദിന പരന്പരയിൽ മത്സരിക്കുന്നില്ല. ഇന്ത്യൻ നിരയിൽ മലയാളി താരം സഞ്ജു സാംസൺ ഇടംനേടിയിട്ടുണ്ട്.
More in Latest News :