+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേഗം കൂടിയപ്പോൾ ഉടമയ്ക്ക് രണ്ടുതവണ സന്ദേശമെത്തി; സ്പീഡ് ഗവേർണറിലും മാറ്റംവരുത്തി

പാലക്കാട്: വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസിൽ ടൂറിസ്റ്റ് ബസിടിച്ച് അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒമ്പതുപേർ മരിച്ച അപകടത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്.
വേഗം കൂടിയപ്പോൾ ഉടമയ്ക്ക് രണ്ടുതവണ സന്ദേശമെത്തി; സ്പീഡ് ഗവേർണറിലും മാറ്റംവരുത്തി
പാലക്കാട്: വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസിൽ ടൂറിസ്റ്റ് ബസിടിച്ച് അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒമ്പതുപേർ മരിച്ച അപകടത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്. ടൂറിസ്റ്റ് ബസിന്‍റെ വേഗം കൂടിയപ്പോള്‍ അപകടത്തിന് മുന്‍പ് ഉടമയ്ക്ക് രണ്ടുവട്ടം സന്ദേശമെത്തിയതായും ശ്രീജിത്ത് പറഞ്ഞു.

ബുധനാഴ്ച രാത്രി 10.18നും 10.56നുമാണ് ബസ് അമിത വേഗത്തിലെന്ന് ആർസി ഉടമയ്ക്ക് മുന്നറിയിപ്പ് എത്തിയത്. അപകടമുണ്ടാകുമ്പോള്‍ ബസ് 97 കിലോമീറ്റര്‍ വേഗതയിലായിരുന്നു. വാഹനത്തിലെ സ്പീഡ് ഗവേർണർ സംവിധാനത്തിൽ മാറ്റം വരുത്തിയിരുന്നതായും പരിശോധന നടത്തിയശേഷം ട്രാൻസ്പോർട്ട് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
More in Latest News :