ലക്നോ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരന്പരയിലെ അദ്യ മത്സരത്തിൽ ഇന്ത്യക്ക് ബൗളിംഗ്. ടോസ് ലഭിച്ച നായകൻ ശിഖർ ധവാൻ അതിഥികളെ ബാറ്റിംഗിനയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
മഴ മൂലം 40 ഓവർ മത്സരമായി വെട്ടിച്ചുരുക്കിയ പോരാട്ടത്തിൽ ഒരു ബൗളർക്ക് പരമാവധി എട്ട് ഓവറുകൾ ലഭിക്കും. ആദ്യത്തെയും മൂന്നാമത്തെയും പവർപ്ലേ എട്ട് ഓവറുകളായും രണ്ടാം പവർപ്ലേ 24 ഓവറുമായി ക്രമീകരിച്ചിട്ടുണ്ട്.
ട്വന്റി-20 പരന്പരയിൽ നീലപ്പടയ്ക്കായി കളത്തിലിറങ്ങിയ ആരും തന്നെ ഏകദിന പരന്പരയിൽ മത്സരിക്കുന്നില്ല. ഇന്ത്യൻ നിരയിൽ മലയാളി താരം സഞ്ജു സാംസൺ ഇടംനേടിയിട്ടുണ്ട്.