+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ടം; ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ര്‍​ക്കെ​തി​രെ പോലീസ് കേ​സെ​ടു​ത്തു

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ അ​ഞ്ചു വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം ഒ​ന്‍​പ​തു​പേ​ര്‍ മ​രി​ച്ച സംഭവത്തി​ല്‍ ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത
വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ടം; ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ര്‍​ക്കെ​തി​രെ പോലീസ് കേ​സെ​ടു​ത്തു
പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ അ​ഞ്ചു വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം ഒ​ന്‍​പ​തു​പേ​ര്‍ മ​രി​ച്ച സംഭവത്തി​ല്‍ ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

അ​ശ്ര​ദ്ധ​മാ​യും അ​മി​ത​വേ​ഗ​ത​യി​ലും വാ​ഹ​ന​മോ​ടി​ച്ചെ​ന്ന വ​കു​പ്പും ഇ​യാ​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ജോമോനാണ് അ​പ​ക​ട​സ​മ​യ​ത്ത് ബ​സ് ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​യാ​ള്‍ അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യി​രു​ന്നു.

അ​ധ്യാ​പ​ക​നെ​ന്ന വ്യാ​ജേ​ന ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​ശേ​ഷം ഇ​യാ​ള്‍ മു​ങ്ങി​യെ​ന്നാ​ണ് വി​വ​രം. ഇ​ന്നു രാ​വി​ലെ ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ഉ​ട​മ​യ​ട​ക്ക​മു​ള്ള​വ​രെ​ത്തി ഇ​യാ​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

വ​ട​ക്കഞ്ചേ​രി​യി​ല്‍ കൊ​ല്ല​ത്ത​റ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്ത് ബു​ധ​നാ​ഴ്ച രാ​ത്രി 11.30നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കാ​റി​നെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ടൂ​റി​സ്റ്റ് ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്‍റെ പി​ന്നി​ലേ​ക്കു പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ബ​സി​ല്‍ ഇ​ടി​ച്ച​ശേ​ഷം ടൂ​റി​സ്റ്റ് ബ​സ് ച​തു​പ്പി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. അ​പ​ക​ട​സ​മ​യ​ത്ത് ബ​സ് 97.7 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്ന​തിന്‍റെ​ തെ​ളി​വു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.
More in Latest News :