+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വനിതാ ഏഷ്യാകപ്പ്: പാ​ക്കി​സ്ഥാ​നെ വീ​ഴ്​ത്തി താ​യ്‌​ല​ൻ​ഡ്

സി​ൽ​ഹെ​റ്റ്: ലോ​ക ക്രി​ക്ക​റ്റി​ലെ കു​ഞ്ഞ​ന്മാ​രാ​യ താ​യ്‌​ല​ൻ​ഡി​ന് മു​ന്നി​ൽ ത​ക​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ. വ​നി​ത​ക​ളു​ടെ ഏ​ഷ്യാ ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​ൽ താ​യ്‌​ല​ൻ​ഡ് പാ​ക് പ​ട​യ്ക്കെ​തി​രെ നാ​ല് വി​
വനിതാ ഏഷ്യാകപ്പ്: പാ​ക്കി​സ്ഥാ​നെ വീ​ഴ്​ത്തി താ​യ്‌​ല​ൻ​ഡ്
സി​ൽ​ഹെ​റ്റ്: ലോ​ക ക്രി​ക്ക​റ്റി​ലെ കു​ഞ്ഞ​ന്മാ​രാ​യ താ​യ്‌​ല​ൻ​ഡി​ന് മു​ന്നി​ൽ ത​ക​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ. വ​നി​ത​ക​ളു​ടെ ഏ​ഷ്യാ ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​ൽ താ​യ്‌​ല​ൻ​ഡ് പാ​ക് പ​ട​യ്ക്കെ​തി​രെ നാ​ല് വി​ക്ക​റ്റ് വി​ജ​യം സ്വ​ന്ത​മാ​ക്കി.

സ്കോ​ർ:
പാ​ക്കി​സ്ഥാ​ൻ 116/5(20)
താ​യ്‌​ല​ൻ​ഡ് 117/6(19.5)


ടോ​സ് നേ​ടി ബാ​റ്റിം​ഗി​ന​റ​ങ്ങി​യ പാ​ക്കി​സ്ഥാ​നാ​യി ഓ​പ്പ​ണ​ർ സി​ദ്രാ അ​മീ​ൻ മാ​ത്ര​മാ​ണ് മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​ത്. അ​മീ​ൻ 64 പ​ന്തി​ൽ 56 റ​ൺ​സ് നേ​ടി. കൃ​ത്യ​മാ​യി ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യും റ​ണ്ണൊ​ഴു​ക്ക് ത​ട​ഞ്ഞും താ​യ് ബൗ​ള​ർ​മാ​ർ പാ​ക് പ​ട​യെ വ​രി​ഞ്ഞു​മു​റു​ക്കി. താ​യ്‌​ല​ൻ​ഡി​നാ​യി സൊ​ർ​നാ​രീ​ൻ ടി​പോ​ക് ര​ണ്ടും തി​പാ​ച്ച പു​ത്ത​വോം​ഗ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. ക്യാ​പ്റ്റ​ൻ ബി​സ്മ മ​റൂ​ഫ്, സിദ്രാ അ​മീ​ൻ എ​ന്നി​വ​ർ റ​ൺ ഔ​ട്ടി​ലൂ​ടെ​യാ​ണ് പു​റ​ത്താ​യ​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ താ​യ്‌​ല​ൻ​ഡും റ​ൺ​സ് ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ച്ചു. ഓ​പ്പ​ണ​ർ ന​ത്ത​കം ചാ​ന്തം 51 പ​ന്തി​ൽ 61 റ​ൺ​സെ​ടു​ത്ത് താ​യ് ഇ​ന്നിം​ഗ്സി​ന് ക​രു​ത്താ​യി. നി​ദ ധ​ർ, തു​ബ ഹ​സ​ൻ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് നേ​ടി​യ​പ്പോ​ൾ ന​ഷ്ര സ​ന്ധു, കൈ​ന​ത്ത് ഇം​തി​യാ​സ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ഒ​രു പ​ന്ത് ശേ​ഷി​ക്കെ പാ​ക്കി​സ്ഥാ​നെ​തി​രെ നേ​ടി​യ ഈ ​വി​ജ​യം താ​യ് ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും തി​ള​ക്ക​മേ​റി​യ നേ​ട്ട​ങ്ങ​ളി​ലൊ​ന്നാ​ണ്. 2018 ഏ​ഷ്യാ ക​പ്പി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ നേ​ടി​യ നാ​ല് വി​ക്ക​റ്റ് ജ​യ​മാ​ണ് ഇ​തി​ന് മു​ന്പ് താ​യ് വ​നി​താ ക്രി​ക്ക​റ്റ് ടീം ​കൈ​വ​രി​ച്ച പ്ര​ധാ​ന നേ​ട്ടം.
More in Latest News :