ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെന്റ്. ജർമനെ സമനിലയിൽ കുരുക്കി ബെൻഫിക്ക. എവേ പോരാട്ടത്തിൽ സൂപ്പർ താരം ലയണൽ മെസിയുടെ അരിവാൾ ഗോളിന്റെ അഴകിൽ മുന്നിലെത്തിയ പിഎസ്ജി ഓൺഗോളിലാണ് (1-1) സമനില വഴങ്ങിയത്.
കളിയുടെ 22 ാം മിനിറ്റിലായിരുന്നു ബോക്സിനു തൊട്ടുവെളിയിൽനിന്ന് മെസിയുടെ കിടുക്കാച്ചി ഗോൾ പിറന്നത്. എംബാപ്പെയും നെയ്മറും വൺടച്ച് കളിച്ചെത്തിച്ച പന്ത് മെസിയുടെ കാലിലേക്ക്. അരനിമിഷം പാഴാക്കാതെ ഇടംകാൽ ഷോട്ട്. ബോക്സിൽ നിരന്ന ബെൻഫിക്ക പ്രതിരോധം പിളർന്ന് അരിവാൾ രൂപത്തിൽ വളഞ്ഞുതിരിഞ്ഞ് പന്ത് വലയിലേക്ക്.
ഗോൾ ആവേശം തീരുംമുൻപ് പിഎസ്ജി സമനില വഴങ്ങി. 41ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ ക്രോസ് പിഎസ്ജി താരം ഡാനിലോ പെരേരയുടെ ദേഹത്ത് തട്ടി വലയിൽ കയറുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് എച്ചിൽ രണ്ട് ടീമുകൾക്കും ഏഴ് പോയിന്റായി.