തൃശൂർ: വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസിനു പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു തലകീഴായി മറിഞ്ഞു. അപകടത്തിൽ 40ലേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ എട്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
പാലക്കാട്-തൃശൂർ ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്താണ് അപകടമുണ്ടായത്. കൊട്ടാരക്കര-കോയമ്പത്തൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. എറണാകുളത്തു നിന്ന് ഊട്ടിയിലേക്കു പോയതാണ് ടൂറിസ്റ്റ് ബസ്.
കൊച്ചിയില്‍ നിന്നും ഊട്ടിയിലേക്ക് ടൂര്‍ പോകുകയായിരുന്ന അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിലുണ്ടായിരുന്നു. പരിക്കേറ്റവരിലേറെയും സ്കൂൾ വിദ്യാർഥികളാണ്.