ലക്നോ: ആശുപത്രിയിൽ കഴിയുന്ന സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിനെ കാണാൻ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ആശുപത്രിയിലെത്തി. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെത്തിയാണ് മുലായം സിംഗിന്റെ ആരോഗ്യസ്ഥിതി ലാലു പ്രസാദ് യാദവ് വിലയിരുത്തിയത്.
ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് മുലായം സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുലായം സിംഗിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുവെന്നും മെച്ചപ്പെട്ട ആരോഗ്യത്തിനായി പ്രാർഥിക്കുന്നുവെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.