തൃശൂര്‍: മദ്യലഹരിയിൽ പോലീസ് ഉദ്യോഗസ്ഥനു നേരെ ആക്രമണം. കൊടുങ്ങല്ലൂരിൽ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എഎസ്ഐ സത്യനു നേരെയാണ് ആക്രമണമുണ്ടായത്. മേത്തല കുന്നംകുളം സ്വദേശി ഷാനുവാണ് ആക്രമിച്ചത്.
മദ്യലഹരിയിലായിരുന്നു ഷാനു. പരിക്കേറ്റ സത്യനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാനുവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിനു പിന്നാലെ രക്ഷപ്പെട്ട പ്രതിയെ പിന്നീട് പിടികൂടി.