+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ പോ​ലീ​സു​കാ​ര​ന്‍റെ വെ​ടി​യേ​റ്റ് നാ​ട്ടു​കാ​ര​ൻ മ​രി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വെ​ടി​യേ​റ്റ് നാ​ട്ടു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ആ​സി​ഫ് അ​ഹ്മ​ദ്(25) ആ​ണ് മ​രി​ച്ച​ത്.ഹാ​ൽ മേ​ഖ​ല​യി​ലെ ചെ​ക്പോ​സ്റ്റി​ന്
കാ​ഷ്മീ​രി​ൽ പോ​ലീ​സു​കാ​ര​ന്‍റെ വെ​ടി​യേ​റ്റ് നാ​ട്ടു​കാ​ര​ൻ മ​രി​ച്ചു
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വെ​ടി​യേ​റ്റ് നാ​ട്ടു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ആ​സി​ഫ് അ​ഹ്മ​ദ്(25) ആ​ണ് മ​രി​ച്ച​ത്.

ഹാ​ൽ മേ​ഖ​ല​യി​ലെ ചെ​ക്പോ​സ്റ്റി​ന് സ​മീ​പ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന പോ​ലീ​സു​കാ​ര​ന്‍റെ തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റാ​ണ് അ​ഹ്മ​ദ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

വെ​ടി​യേ​റ്റ അ​ഹ്മ​ദി​നെ അ​ടു​ത്തു​ള്ള സൈ​നി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യി​രു​ന്നു. മ​ഹാ​രാ​ജ ഹ​രി സിം​ഗ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​യാ​ൾ മ​രി​ച്ച​ത്.

അ​പ​ക​ടം സൃ​ഷ്ടി​ച്ച പോ​ലീ​സു​കാ​ര​നെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യ​താ​യും ഇ​യാ​ളു​ടെ തോ​ക്ക് പി​ടി​ച്ചെ​ടു​ത്ത​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ്ര​സ്താ​വ​ന​ക​ളു​മാ​യി രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ കാ​ഷ്മീ​ർ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​മി​ത​മാ​യ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പി​ഡി​പി നേ​താ​വ് മെ​ഹ്ബൂ​ബ മു​ഫ്തി പ്ര​സ്താ​വി​ച്ചു.
More in Latest News :