+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​സ​ത​ന്ത്ര നൊ​ബേ​ൽ മൂ​ന്നു പേ​ർ​ക്ക്; പു​ര​സ്കാ​രം ക്ലി​ക്ക് കെ​മി​സ്ട്രി​യി​ലെ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക്

സ്റ്റോക്ക്ഹോം: 2022ലെ രസതന്ത്ര നൊബേൽ സമ്മാനം ഒരു വനിതയടക്കം മൂന്നു പേർ പങ്കിട്ടു. കരോളിൻ ആർ. ബെർട്ടോസി, മോർട്ടൻ മെൽഡൻ, കെ . ബാരി ഷാർപ്ലെസ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ക്ലിക്ക് കെമിസ്ട്രി,
ര​സ​ത​ന്ത്ര നൊ​ബേ​ൽ മൂ​ന്നു പേ​ർ​ക്ക്; പു​ര​സ്കാ​രം ക്ലി​ക്ക് കെ​മി​സ്ട്രി​യി​ലെ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക്
സ്റ്റോക്ക്ഹോം: 2022ലെ രസതന്ത്ര നൊബേൽ സമ്മാനം ഒരു വനിതയടക്കം മൂന്നു പേർ പങ്കിട്ടു. കരോളിൻ ആർ. ബെർട്ടോസി, മോർട്ടൻ മെൽഡൻ, കെ . ബാരി ഷാർപ്ലെസ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.

ക്ലിക്ക് കെമിസ്ട്രി, ബയോഓർത്തോഗണൽ കെമിസ്ട്രി എന്നീ മേഖലകൾ സ്ഥാപിക്കുന്നതിനും മുന്നേറുന്നതിനുമാണ് മൂവരും പുരസ്കാരം നേടിയത്. "തന്മാത്രകളെ നിർമിക്കുന്നതിനുള്ള ഒരു കൗശലപരമായ ഉപകരണമെന്നാണ്' സ്വീഡിഷ് അക്കാഡമി ഓഫ് സയൻസ് ഇതിനെ വിശേഷിപ്പിച്ചത്.

ക്ലിക്ക് കെമിസ്ട്രി വേഗമേറിയതും നേരായതുമായ പ്രതികരണങ്ങൾ പ്രാപ്തമാക്കുന്നു. അവിടെ തന്മാത്ര നിർമാണ ബ്ലോക്കുകൾ വേഗത്തിൽ ഒന്നിക്കുന്നു. ഫാർമസ്യൂട്ടിക്കൽ വികസനത്തിൽ വൻ നേട്ടം കൊണ്ടുവരാൻ ഇതിന് സാധിക്കുമെന്നും കമ്മിറ്റി പറഞ്ഞു.
More in Latest News :