+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല്‍പ്പറ്റയിലെ ലോഡ്ജില്‍ ആത്മഹത്യാ ഭീഷണിയുമായി യുവാവ്

വയനാട്: കല്‍പ്പറ്റയിലെ ലോഡ്ജില്‍ ആത്മഹത്യാ ഭീഷണിയുമായി യുവാവ്. കൊല്ലം സ്വദേശിയായ രമേശനാണ് ദേഹത്ത് മണ്ണെണ ഒഴിച്ച ശേഷം ഭീഷണി മുഴക്കുന്നത്.ഒന്നാം സമ്മാനമടിച്ച ലോട്ടറി തന്‍റെ കൈയ്യില്‍ നിന്ന് കൂട്ടുകാ
കല്‍പ്പറ്റയിലെ ലോഡ്ജില്‍ ആത്മഹത്യാ ഭീഷണിയുമായി യുവാവ്
വയനാട്: കല്‍പ്പറ്റയിലെ ലോഡ്ജില്‍ ആത്മഹത്യാ ഭീഷണിയുമായി യുവാവ്. കൊല്ലം സ്വദേശിയായ രമേശനാണ് ദേഹത്ത് മണ്ണെണ ഒഴിച്ച ശേഷം ഭീഷണി മുഴക്കുന്നത്.

ഒന്നാം സമ്മാനമടിച്ച ലോട്ടറി തന്‍റെ കൈയ്യില്‍ നിന്ന് കൂട്ടുകാരന്‍ തട്ടിയെടുത്തെന്നും പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ചാണ് യുവാവിന്‍റെ സാഹസം.

ഇന്നലെ ഉച്ചയ്ക്ക് വയനാട്ടിലെ ലോഡ്ജിലെത്തി മുറിയെടുത്ത ഇയാള്‍ ഇന്ന് ഉച്ചയോടെ കല്‍പറ്റ പോലീസ് സ്‌റ്റേനില്‍ വിളിച്ച് വിവരമറിയിച്ചു. മാനസിക പ്രശ്‌നങ്ങളുള്ള ആളാണ് രമേശനെന്നു പോലീസ് അറിയിച്ചു.

പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിക്കാനായി ശ്രമം തുടരുകയാണ്.
More in Latest News :