+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുംബൈയിൽ അപകടസ്ഥലത്തേക്ക് കാർ പാഞ്ഞുകയറി; അഞ്ചു പേർ മരിച്ചു

മുംബൈ: ബാന്ദ്രവർളി സീ ലിങ്ക് റോഡിൽ അപകടസ്ഥലത്തേക്ക് കാർ പാഞ്ഞു കയറി അഞ്ച് പേർ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ 3.30ഓടെയാണ് സംഭവം.അപകടത്തിൽ പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേ
മുംബൈയിൽ അപകടസ്ഥലത്തേക്ക് കാർ പാഞ്ഞുകയറി; അഞ്ചു പേർ മരിച്ചു
മുംബൈ: ബാന്ദ്ര-വർളി സീ ലിങ്ക് റോഡിൽ അപകടസ്ഥലത്തേക്ക് കാർ പാഞ്ഞു കയറി അഞ്ച് പേർ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ 3.30ഓടെയാണ് സംഭവം.

അപകടത്തിൽ പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ടെത്തിയ കാർ ഇവിടേക്ക് പാഞ്ഞുകയറിയത്. അപകടത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.

ബാന്ദ്ര-വർളി സീ ലിങ്ക് റോഡിൽ അപകടത്തിൽ അഞ്ച് പേർ മരിച്ച സംഭവം വേദനയുണ്ടാക്കുന്നതാണെന്നും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
More in Latest News :