+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്രെ​യ്നി​ന് 625 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ സൈ​നി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് യു​എ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​ക്രെ​യ്നി​ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ 625 മി​ല്യ​ൺ യു​എ​സ് ഡോ​ള റി​ന്‍റെ അ​ധി​ക സൈ​നി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. ഹൈ ​മൊ​ബി​ലി​റ്റി ആ​ർ​ട്ടി​ല​റി റോ​ക്ക​റ്റ് സി​സ്റ്റം​
യു​ക്രെ​യ്നി​ന് 625 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ സൈ​നി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് യു​എ​സ്
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​ക്രെ​യ്നി​ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ 625 മി​ല്യ​ൺ യു​എ​സ് ഡോ​ള റി​ന്‍റെ അ​ധി​ക സൈ​നി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. ഹൈ ​മൊ​ബി​ലി​റ്റി ആ​ർ​ട്ടി​ല​റി റോ​ക്ക​റ്റ് സി​സ്റ്റം​സ്, പീ​ര​ങ്കി സം​വി​ധാ​ന​ങ്ങ​ൾ, ക​വ​ചി​ത വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന പാ​ക്കേ​ജാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

പ്ര​സി​ഡ​ന്‍റും ബൈ​ഡ​നും വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സും യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ലെ​ൻ​സ്‌​കി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച ശേ​ഷ​മാ​ണ് സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്. യു​ക്രെ​യ്ന്‍റെ പ്ര​ദേ ശ​ങ്ങ​ൾ റ​ഷ്യ പി​ടി​ച്ച​ട​ക്കു​ന്ന​ത് അ​മേ​രി​ക്ക ഒ​രി​ക്ക​ലും അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ്താ വ​ന​യി​ൽ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 24ന് ​ആ​രം​ഭി​ച്ച യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം റ​ഷ്യ തു​ട​രു​ക​യാ​ണ്. റ​ഷ്യ​ൻ അ​ധി​നി​വേ​ശ മേ​ഖ​ല​ക​ളി​ൽ യു​ക്രെ​യ്ൻ സൈ​ന്യ​വും മു​ന്നേ​റ്റം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ത​ന്ത്ര​പ്രാ ധാ​ന്യ​മു​ള്ള ഖേ​ഴ്സ​ണ്‍ മേ​ഖ​ല​യി​ലാ​ണ് യു​ക്രെ​യ്ൻ മു​ന്നേ​റ്റം. ഇ​വി​ടെ ഭ​ര​ണ​സി​രാ​കേ​ന്ദ്രം സ്ഥാ​പി​ക്കാ നാ​ണു റ​ഷ്യ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ ഖാ​ർ​കീ​വി​ൽ ന​ട​ത്തി​യ മു​ന്നേ​റ്റ​ത്തെ അ​പേ​ക്ഷി​ച്ച് ഖേ​ഴ്സ​ണി​ൽ മെ​ല്ലെ​യാ​ണ് യു​ക്രെ​യ്ൻ സൈ​ന്യ​ത്തി​ന്‍റെ മു​ന്നേ​റ്റം. ഹി​ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ റ​ഷ്യ​ൻ ഫെ​ഡ​റേ​ഷ​നി​ൽ ചേ​ർ​ക്ക​പ്പ​ട്ട നാ​ലു മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണു ഖേ​ഴ്സ​ൺ.
More in Latest News :