+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂന്നാറിലെ ജനവാസമേഖലയിറങ്ങിയ കടുവ പിടിയിലായി

ഇ​ടു​ക്കി: മൂ​ന്നാ​റി​ലെ രാ​ജ​മ​ല മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തിലാഴ്ത്തിയ ക​ടു​വ പി​ടി​യി​ലാ​യി. നെ​യ്മ​ക്കാ​ട് പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് ക​ടു​വ കു​ടു​ങ്ങി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ പ്ര​ദേ​ശ​ത്ത് പ​ശു​ക്ക​ളെ മേ​യ്ക്കാ​ന്‍ പോ​യ വേ​ലാ​യു​ധ​ന്‍ എ​ന്ന​യാ​ളെ ക​ടു​വ ആ​ക്ര​മി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ക​ടു​വ​യെ ക​ണ്ട പ്ര​ദേ​ശ​ത്തു​നി​ന്ന് 6 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. നെ​യ്മ​ക്കാ​ട് പ​ത്തു പ​ശു​ക്ക​ളെ​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഈ ​ക​ടു​വ കൊ​ന്നി​രു​ന്നു.

അ​ക്ര​മ​കാ​രി​യാ​യ ക​ടു​വ​യാ​യ​തി​നാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വ​നം​വ​കു​പ്പ് നേ​ര​ത്തെ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.
More in Latest News :