+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ്യാ​ൻ​മ​റി​ൽ ജോ​ലി​ത്ത​ട്ടി​പ്പി​ന് ഇ​ര​യാ​യ 13 പേ​രെ മോ​ചി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: മ്യാ​ൻ​മ​റി​ൽ ഡേ​റ്റ എ​ൻ​ട്രി ജോ​ലി​ക്കാ​യി എ​ത്തി ബ​ന്ദി​യാ​ക്ക​പ്പെ​ട്ട 13 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ച്ചു. ഇ​വ​ർ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​താ‌​യി സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ
മ്യാ​ൻ​മ​റി​ൽ ജോ​ലി​ത്ത​ട്ടി​പ്പി​ന് ഇ​ര​യാ​യ 13 പേ​രെ മോ​ചി​പ്പി​ച്ചു
ന്യൂ​ഡ​ൽ​ഹി: മ്യാ​ൻ​മ​റി​ൽ ഡേ​റ്റ എ​ൻ​ട്രി ജോ​ലി​ക്കാ​യി എ​ത്തി ബ​ന്ദി​യാ​ക്ക​പ്പെ​ട്ട 13 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ച്ചു. ഇ​വ​ർ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​താ‌​യി സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ര​ക്ഷ​പ്പെ​ട്ട​വ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് സൂ​ച​ന. മ്യാ​ൻ​മ​റി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള ആ​റം​ഗ​സം​ഘ​ത്തെ യാ​ത്രാ​രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ താ​യ്‌​ല​ൻ​ഡ് ജ​യി​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

താ​യ്‌​ല​ൻ​ഡി​ൽ ഉ​യ​ർ​ന്ന ശ​ന്പ​ള​മു​ള്ള ഡേ​റ്റ എ​ൻ​ട്രി ജോ​ലി​ക്കാ​യി എ​ത്തി​യ മു​ന്നൂ​റോ​ളം പേ​രെ സായു​ധ​സം​ഘം ബ​ന്ദി​യാ​ക്കി മ്യാ​ൻ​മ​റി​ലെ മ്യാ​വ​ഡി മേ​ഖ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ത​ട​വി​ൽ പാ​ർ​പ്പി​ച്ച ഇ​വ​രെ നി​ർ​ബ​ന്ധ​പൂ​ർ​വം ഓ​ൺ​ലൈ​ൻ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​കയാ​യി​രു​ന്നു. എ​തി​ർ​പ്പ് ഉ​ന്ന​യി​ച്ച​വ​ർ​ക്ക് നേ​രെ ത​ട്ടി​പ്പ് സം​ഘം മ​ർ​ദ​ന​മു​റ​ക​ൾ പ്ര​യോ​ഗി​ച്ചി​രു​ന്നു.
More in Latest News :