+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം

ഇടുക്കി: മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം. മേയാന്‍ വിട്ട പശുവിനെ ആക്രമിച്ചു. മൂന്നാര്‍ ഈസ്റ്റ് ഡിവിഷനിലാണ് സംഭവം. പശുക്കളെ മേയ്ക്കാന്‍ പോയ വേലായുധന്‍ കല്ലെറിഞ്ഞാണ് കടുവയെ ഓടിച്ചത്. കഴിഞ്ഞ ദിവ
മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം
ഇടുക്കി: മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം. മേയാന്‍ വിട്ട പശുവിനെ ആക്രമിച്ചു. മൂന്നാര്‍ ഈസ്റ്റ് ഡിവിഷനിലാണ് സംഭവം.

പശുക്കളെ മേയ്ക്കാന്‍ പോയ വേലായുധന്‍ കല്ലെറിഞ്ഞാണ് കടുവയെ ഓടിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കടുവയെ കണ്ട പ്രദേശത്തുനിന്ന് 6 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായത്. നെയ്മക്കാട് പത്തു പശുക്കളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കടുവ കൊന്നത്.

കടുവയെ പിടികൂടാന്‍ വിവിധയിടങ്ങളില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. അക്രമകാരിയായ കടുവയായതിനാല്‍ പ്രദേശവാസികള്‍ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
More in Latest News :