പാലക്കാട്: വടക്കഞ്ചേരിയില്‍ ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ ആറുപേര്‍ പിടിയില്‍. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ പിടിയിലായ എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. 25 പവന് സ്വര്‍ണവും പതിനായിരം രൂപയുമാണ് സംഘം കവര്‍ന്നത്.
സെപ്റ്റംബര്‍ 22നാണ് ചുവട്ടുപാടം സ്വദേശിയായ സാമിനെയും ഭാര്യയെയും കെട്ടിയിട്ട് സംഘം കവര്‍ച്ച നടത്തിയത്. ദേശീയ പാതയ്ക്ക് സമീപമാണ് ദമ്പതികളുടെ വീട്. വീടിന് മുന്നിലെത്തിയ കവര്‍ച്ചാ സംഘം വാഹനം നിര്‍ത്തി ഹോണ്‍ മുഴക്കി.
നിര്‍ത്താതെ ഹോണ്‍ മുഴങ്ങുന്ന ശബ്ദം കേട്ട് ദമ്പതികള്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി. ഈ സമയം ആറംഗ സംഘം ദമ്പതികളെ ബന്ധിയാക്കിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തമിഴ്നാട്ടില്‍ നിന്നെത്തിയ സംഘമാണ് കവര്‍ച്ചയ്ക്കു പിന്നിലെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ് ചിലരെ പിടികൂടിയിരുന്നു. കവര്‍ച്ച സംഘത്തിലെ ആളുകളുമായി ബന്ധപ്പെട്ടവരായിരുന്നു ഇവര്‍. തുടര്‍ന്ന് ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.