തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഖാര്‍ഗേയ്ക്ക് പരസ്യപിന്തുണ നല്കിയ കെപിസിസി അധ്യക്ഷന്‍ സുധാകരന്റെ നടപടി വ്യക്തിപരമെന്ന് ശശി തരൂര്‍. അത് അദ്ദേഹത്തിന്റെ വ്യക്തപരമായ അഭിപ്രായം മാത്രമാണ്. പിസിസി അധ്യക്ഷന്മാരുടെ പ്രസാവനയെക്കുറിച്ച് അവരോട് ചോദിക്കണമെന്നും തരൂര്‍ പ്രതികരിച്ചു
വോട്ടര്‍മാര്‍ മനഃസാക്ഷിക്കനുസരിച്ച് തീരുമാനമെടുക്കട്ടെ. പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തിക്കാനും വെല്ലുവിളികളെ നേരിടാനും ആരാണ് വേണ്ടതെന്ന് വോട്ടര്‍മാര്‍ തീരുമാനിക്കട്ടെയെന്നും തരൂര്‍ കൂട്ടിചേര്‍ത്തു.
മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നില്ല. സാധാരണ പ്രവര്‍ത്തകരുടെ പിന്തുണ തനിയ്ക്കുണ്ട്. വോട്ടര്‍മാരുടെ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.
ഉത്തരവാദിത്വപ്പെട്ട പദവി വഹിക്കുന്നവര്‍ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചരണം നടത്താന്‍ പാടില്ലെന്നാണ് ഹൈക്കമാന്‍ഡ് മാര്‍ഗനിര്‍ദേശം. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് അതോറിറ്റി നടപടിയെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.