അഹമ്മദാബാദ്: ഗുജറാത്തിലെ ഖേഡയില്‍ നവരാത്രി ആഘോഷത്തിനിടെയുണ്ടായ കല്ലേറില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഉന്ധേല ഗ്രാമത്തിലെ നവരാത്രി ആഘോഷത്തിനിടയിലാണ് ആക്രമണമുണ്ടായത്.
ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉന്ധേലയില് ക്ഷേത്രവും പള്ളിയും അടുത്തടത്ത് സ്ഥിതി ചെയ്യുന്നിടത്താണ് കല്ലേറുണ്ടായത്. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രദേശവാസികളായ ആരിഫ്, സാഹിര്‍ എന്നിവരാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നാണ് പോലീസ് പറയുന്നത്. ആദ്യം ശല്യമുണ്ടാക്കിയ സംഘം പിന്നീട് കല്ലെറിയുകയായിരുന്നുവെന്നും എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു.