+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാഷ്മീര്‍ ജയില്‍ മേധാവിയുടെ കൊലപാതകം; തീവ്രവാദ ബന്ധമില്ലെന്ന് പോലീസ്

ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ ജയില്‍ മേധാവി ഹേമന്ത് ലോഹിയയുടെ കൊലപാതകത്തിനു പിന്നില്‍ തീവ്രവാദ ബന്ധമില്ലെന്നു പോലീസ്. പ്രാഥമിക അന്വേഷണത്തില്‍ തീവ്രവാദ ബന്ധമൊന്നും കണ്ടെത്തിയിട്ടില്ല. ഇക്കാര്യത്തില്‍
കാഷ്മീര്‍ ജയില്‍ മേധാവിയുടെ കൊലപാതകം; തീവ്രവാദ ബന്ധമില്ലെന്ന് പോലീസ്
ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ ജയില്‍ മേധാവി ഹേമന്ത് ലോഹിയയുടെ കൊലപാതകത്തിനു പിന്നില്‍ തീവ്രവാദ ബന്ധമില്ലെന്നു പോലീസ്. പ്രാഥമിക അന്വേഷണത്തില്‍ തീവ്രവാദ ബന്ധമൊന്നും കണ്ടെത്തിയിട്ടില്ല.

ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് ഉദയ്വാലായിലെ വീട്ടില്‍ ഹേമന്ത് ലോഹിയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടു ജോലിക്കാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുണെന്നാണ് നിഗമനം.

ഇയാള്‍ക്കാള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കാഷ്മീരിലെത്തിയതിനു തൊട്ടുപിന്നാലെയാണ് കൊലപാതകം.
More in Latest News :